കോഴിക്കോട്: മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ കരിങ്കൊടി കാണിച്ച എംഎസ്എഫ് പ്രവര്‍ത്തകരെ കയ്യാമം വെച്ച സംഭവത്തില്‍ എസ.ഐ ക്കെതിരെ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കൊയിലാണ്ടി എസ്.ഐ അനീഷിനെതിരെയാണ് അന്വേഷണം. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
ജൂണ്‍ 25-ാം തിയതിയാണ് കൊയിലാണ്ടിയില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഈ പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകരായാ അഡ്വ. ടി.ടി മുഹമ്മദ് അഫ്രിനേയും മുഹമ്മദ് ഫസീഹിനേയും പൊലീസ് അറസ്റ്റ് ചെയ്ത് പൊതു നിരത്തിലൂടെ കയ്യാമം വെച്ച് കൊണ്ടുപോവുകയായിരുന്നു.
ഇതിനെതിരെയാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി എസ്.ഐ അനീഷിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
Post a Comment
0 Comments