Type Here to Get Search Results !

Bottom Ad

വാഹനങ്ങള്‍ പറപ്പിക്കേണ്ട, പിഴ പിന്നാലെ എത്തും; സംസ്ഥാനത്ത് പുതുക്കിയ വേഗപരിധി പ്രാബല്യത്തില്‍


കൊച്ചി: സംസ്ഥാനത്തെ റോഡുകളില്‍ ഇന്നുമുതല്‍ പുതിയ വേഗപരിധി പ്രാബല്യത്തില്‍ വരികയാണ്. 2014 ന് ശേഷം ഇപ്പോഴാണ് കേരളത്തില്‍ വേഗപരിധി പുനര്‍ നിശ്ചയിക്കുന്നത്. ഇതു പ്രകാരം ഇരു ചക്രവാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ റോഡുകളില്‍ പുതുക്കിയ വേഗതയാണ് നിശ്ചയിച്ചിരിക്കുന്നത്.ഇരുചക്ര വാഹനങ്ങളുടെ വേഗത്തില്‍ വലിയ വ്യത്യാസം വരുത്തിയിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങള്‍ക്ക് നഗര റോഡുകളില്‍ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60മാണ് വേഗപരിധി. സംസ്ഥാനത്തെ റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിച്ചതും ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായതും കണക്കിലെടുത്താണ് പുതിയ വേഗപ്പൂട്ട്. ഗതാഗത മന്ത്രി അന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

വേഗപരിധി പുനര്‍ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്.

1 ഇരുചക്ര വാഹനങ്ങള്‍ക്ക് നഗര റോഡുകളില്‍ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി

2 മുച്ചക്ര വാഹനങ്ങള്‍ക്കും സ്‌കൂള്‍ ബസുകള്‍ക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായിരിക്കും.

3 ഒമ്പത് സീറ്റ് വരെയുള്ള യാത്രാ വാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളില്‍ 70, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

4 ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് മീഡിയം ഹെവി യാത്ര വാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90, മറ്റ് ദേശീയപാതകളില്‍ 85, 4 വരി സംസ്ഥാന പാതയില്‍ 80 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളില്‍ 60, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്

5 ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതകളില്‍ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ ആയും നിജപ്പെടുത്തിയിട്ടുണ്ട്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad