കൊച്ചി: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നുള്ള ഹൈബി ഈഡന്റെ ബില്‍ പിന്‍വലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ട്ടി അനുമതിയില്ലാതെ പാര്‍ലമെന്റില്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയത്. ഹൈബി ഈഡന്റെ തലസ്ഥാനമാറ്റ ബില്‍ വിവാദമായതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം പുറത്തിറക്കിയത്.
ദി സ്റ്റേറ്റ് ക്യാപിറ്റല്‍ റീലൊക്കേഷന്‍ ബില്‍ 2023ലൂടെയാണ് ഹൈബി ഈഡന്‍ 2023 മാര്‍ച്ച് 9ന് ലോക്സഭയില്‍ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ചത്. തിരുവനന്തപുരത്തിന് പകരം സംസ്ഥാനത്തിന്റെ മധ്യഭാഗവും കേരളത്തിലെ ഏറ്റവും വലിയ നഗരവുമായ കൊച്ചിയെ സംസ്ഥാന തലസ്ഥാനമാക്കി മാറ്റണമെന്നാണ് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത്.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റ അഭിപ്രായം തേടി. ഒരു കാരണവശാലും ഈ ആവശ്യം അനുവദിക്കാന്‍ കഴിയില്ലന്നാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. ഹൈബി ഈഡന്റെ അഭിപ്രായവുമായി ഒരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ യോജിക്കുന്നില്ലന്നും തിരുവനന്തപുരത്ത് നിന്നും തലസ്ഥാനം മാറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ശക്തമായ എതിര്‍പ്പുണ്ടെന്നും കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എംപിമാര്‍ക്ക് കോണ്‍ഗ്രസ് കര്‍ശന നിര്‍ദേശം നല്‍കിയത്.
Post a Comment
0 Comments