കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സി.പി.എം പ്രക്ഷോഭത്തിനിറങ്ങുമ്പോഴും ഏക സിവില്‍ കോഡിനെ തള്ളാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഏക സിവില്‍കോഡ് എന്നത് പുരോഗമന നിലപാടാണ്. അതു നടപ്പാക്കാനുള്ള ബിജെപിയുടെ ലക്ഷ്യം രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്എസിനും ബിജെപിക്കും ഏക സിവില്‍ കോഡിനോട് താത്പര്യമുണ്ടെന്ന് തെറ്റിദ്ധാരണയുള്ള ആളല്ല താനെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സി.പി.എം കോഴിക്കോട് നടത്തുന്ന ദേശീയ സെമിനാറിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.എം.എസ് അടക്കമുള്ള സിപിഎം നേതാക്കള്‍ നേരത്തെ ഏക സിവില്‍കോഡിനെ പിന്തുണച്ചത് യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കുന്നതിനിടയിലാണ് ഇതു സംബന്ധിച്ച് എം.വി.ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Post a Comment
0 Comments