ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല്‍ ജാഗ്രതയുമായി കരുക്കള്‍ നീക്കുകയാണ് ബിജെപി. കര്‍ണാടക കൈവിട്ടതോടെ നഷ്ടമായ ദക്ഷിണേന്ത്യന്‍ കോട്ട ലോക്‌സഭയിലൂടെയെങ്കിലും പിടിച്ചെടുക്കുവാനുള്ള രാഷ്ട്രീയ തന്ത്രമാകും ബിജെപി മെനയുക. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാനാണ് ശ്രമം. അതില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. കന്യാകുമാരിയോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് പ്രചാരണം. കോയമ്പത്തൂരില്‍ കഴിഞ്ഞ തവണ ജയിച്ചത് സിപിഎം ആണ്. ഭൂരിപക്ഷം 1,79,143 വോട്ട് കന്യാകുമാരിയില്‍ കഴിഞ്ഞ തവണ ജയിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. 1,37,950 വോട്ടായിരുന്നു ഭൂരിപക്ഷം. ഈനിലയെ കടത്തിവെട്ടി മോദി പ്രഭാവത്തില്‍ ബിജെപിക്ക് വിജയം നേടാനാകുമോ, അതോ ചരിത്രത്തിലെ തോല്‍വി ഏറ്റുവാങ്ങുമോ എന്ന് ഇനിയും പറയാനാകില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി തമിഴ്‌നാട്ടില്‍ മത്സരിക്കുമെന്ന ഒരു സൂചന നല്‍കിയതാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.
Post a Comment
0 Comments