റായ്പൂര്‍: അമിതമായി ഫോണ്‍ ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശകാരിച്ചതിന് പിന്നാലെ 21കാരി വെള്ളച്ചാട്ടത്തിലേക്ക് ചാടി. ചൊവ്വാഴ്ച വൈകീട്ട് ഛത്തീസ്ഗഡിലെ ചിത്രകൂട് ചൗക്കിയിലാണ് സംഭവം. ബസ്തറിലെ ചിത്രകോട്ട് വെള്ളച്ചാട്ടത്തിലേക്കായിരുന്നു പെണ്‍കുട്ടി ചാടിയത്. എന്നാല്‍ തക്കസമയത്ത് റെസ്‌ക്യൂ ടീം ബോട്ടിലെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.
യുവതി വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് പോകുന്നത് പലരും കണ്ടിരുന്നു. വെള്ളത്തിലേക്ക് ചാടരുതെന്നും തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും യുവതി കേട്ടില്ല.തുടര്‍ന്നാണ് വെള്ളത്തിലേക്ക് ചാടിയത്.
വെള്ളച്ചാട്ടത്തിലേക്ക് ചാടിയ യുവതി കുറച്ച് നേരം മുങ്ങിത്താണു. എന്നാല്‍ പിന്നീട് സുരക്ഷിതമായ സ്ഥാനത്തേക്ക് യുവതി നീന്തിക്കയറി. സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ റെസ്‌ക്യൂ ടീം സരസ്വതിയെ രക്ഷപ്പെടുത്തുകയും ചെയ്തു. പ്രദേശത്തുണ്ടായിരുന്ന ഏതാനും യുവാക്കള്‍ സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
Post a Comment
0 Comments