കാസര്‍കോട്: കോണ്‍ഗ്രസിന്റെ എസ്,പി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജിലും സംഘര്‍ഷത്തിലും ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്. കെ.പി.സിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും കള്ളക്കേസില്‍ കുടുക്കാന്‍ സര്‍കാര്‍ പ്രതികാര രാഷ്ട്രീയ നടപടികള്‍ സ്വീകരിക്കുകയാണെന്നും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ സര്‍കാര്‍ നീക്കങ്ങള്‍ നടത്തുകയാണെന്നും ആരോപിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ചൊവ്വാഴ്ച രാവിലെ എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടയാണ് സംഭവം.
വിദ്യാനഗര്‍ ഡി.സി.സി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് എസ്.പി ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷമാണ് സംഘര്‍ഷമുണ്ടായത്.
ഡി.സി.സി പ്രസിഡന്റിന് തലയ്ക്കാണ് അടിയേറ്റത്. ബാരിക്കേഡ് തള്ളിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ അവരെ തടയാന്‍ ചെന്ന തന്നെ ഡിവൈഎസ്പി പി.കെ സുധാകരന്‍ ലാത്തി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന പി.കെ ഫൈസല്‍ ആരോപിച്ചു.
Post a Comment
0 Comments