Type Here to Get Search Results !

Bottom Ad

ചെറുവത്തൂര്‍ വീരമലകുന്നിലെ മണ്ണിടിച്ചില്‍; ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം


കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുവത്തൂര്‍ കൊവ്വല്‍ വീരമലകുന്നിലെ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ഇന്ന് വൈകിട്ട് 6 മുതല്‍ ഏഴിന് വൈകിട്ട് 6 വരെയുള്ള 48 മണിക്കൂര്‍ സമയം ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ച് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഉത്തരവിട്ടു. ദേശീയ പാതയിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, കാര്‍, ബസ്, സ്‌കൂള്‍ ബസ് ഉള്‍പ്പടെയുള്ള യാത്രാ വാഹനങ്ങള്‍ കോട്ടപ്പുറം പാലം ചെറുവത്തൂര്‍, അരയാക്കടവ് കയ്യൂര്‍- ചെറുവത്തൂര്‍ എന്നീ റൂട്ടുകളിലൂടെ തിരിച്ചുവിടും. മറ്റുവാഹനങ്ങള്‍ക്ക് ഹൈവേയിലൂടെ തന്നെ പോവാം. വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതിനും പാതകളില്‍ ഗതാഗത തടസം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വീരമലക്കുന്നില്‍ മണ്ണെടുത്ത ഭാഗത്ത് കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശം എം രാജഗോപാലന്‍ എംഎല്‍എയും ജില്ലാ കലക്ടറും പരിശോധിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad