ബംഗളൂരു: ബന്ധുവിനൊപ്പം ഒളിച്ചോടിപ്പോയതിന് ഭാര്യയെ അഞ്ചു വയസുകാരിയായ മകളുടെ മുന്നില്‍വച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി. ദൊഡ്ഡബല്ലാപൂരിനടുത്തുള്ള കോളൂര്‍ ഗ്രാമത്തിലെ ഭാരതിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിനൊപ്പം ഒളിച്ചോടിയതിന് ശേഷം ഹരീഷിന്റെ അടുത്തേക്ക് മടങ്ങാന്‍ ഭാരതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം. തുംകുരു ജില്ലയിലെ ചിക്കടലവട്ട ഗ്രാമവാസിയായ ഹരീഷ് ബുധനാഴ്ച വൈകിട്ടാണ് ഭാരതിയെ വാടകവീട്ടില്‍ വച്ച് കഴുത്ത് ഞെരിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
അഞ്ചു വയസുള്ള സ്വന്തം മകളുടെ മുന്നില്‍ വച്ചാണ് ഹരീഷ് ഈ ക്രൂരകൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം ഹരീഷ് മകളെയും കൂട്ടി സ്വന്തം ഗ്രാമത്തിലേക്ക് പോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാരതി തന്റെ ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കാമുകന്‍ ഗംഗാധര്‍ സുഹൃത്ത് സുരേഷിനോട് ആവശ്യപ്പെട്ടതു പ്രകാരം നടത്തിയ പരിശോധനയിലാണ് യുവതിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് വീട്ടുടമ രാമന്‍ജിനപ്പയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
Post a Comment
0 Comments