മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏക സിവില്‍കോഡ് പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവും പ്രശ്നങ്ങളും സൃഷടിക്കാനുള്ളതാണെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. രാജ്യത്തിന് ഇപ്പോള്‍ ആവശ്യം സിവില്‍ കോഡല്ല, വ്യക്തിനിയമങ്ങളുടെ പരിഷ്‌കരണമാണെന്നും അദേഹം വ്യക്തമാക്കി. മലപ്പുറം നിയോജക മണ്ഡലത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ്ദാനം നിര്‍വഹിച്ച്് സംസാരിക്കുകയായിരുന്നു അദേഹം.
സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പുവരുത്തണം. സ്ത്രീവിരുദ്ധ ആശയങ്ങള്‍ വ്യക്തിനിയമത്തില്‍ ഉണ്ടെങ്കില്‍ അത് മാറ്റപ്പെടണം. വ്യക്തി നിയമ പരിഷ്‌കാരത്തിന മുന്‍പേ ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച ചെയ്യണം. അതില്ലാതെ ഒന്നും അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. അതേസമയം, ഏക സിവില്‍കോഡ് ഭരണഘടനയില്‍ ഉള്ളതാണെന്നും എന്നാല്‍ അത് നടപ്പാക്കുന്നതിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ചുറ്റപാട് വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഎംഎസ് ഇക്കാര്യത്തില്‍ പറഞ്ഞത് ശരിയാണെന്നും വിമര്‍ശകര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയാണ് സംസാരിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.
Post a Comment
0 Comments