Type Here to Get Search Results !

Bottom Ad

അബുദാബി കെഎംസിസി ഉദുമ മണ്ഡലം ദവാഹു റഹ്‌മ ചികിത്സാ ധനസഹായം മഹത് പദ്ധതി: കല്ലട്ര മാഹിന്‍ ഹാജി


മേല്‍പറമ്പ്: അബുദാബി കെഎംസിസി ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ 'ദവാഹു റഹ്‌മ' മാസാന്തര ചികിത്സാ ധനസഹായം കിഡ്‌നി, ക്യാന്‍സര്‍ രോഗികള്‍ക്ക് ബ്രഹ്ത്തായ കര്‍മ്മ പദ്ധതിയാണെന്നും മറ്റ് കെ എം സി സി കമ്മിറ്റികള്‍ക്ക് ഇത് മാതൃകയാക്കാവുന്നതാണെന്നും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി. ജീവകാരുണ്യ, ആതുര സേവന രംഗത്ത് മറ്റ് പ്രസ്ഥാനങ്ങളില്‍ നിന്ന് മുന്നില്‍ നില്‍ക്കുന്ന ഏക സംഘടന കെ എം സി സി യാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അബൂദാബി ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ ദവാഹു റഹ് മ മാസാന്തര ചികിത്സ ധനസഹായം നിയോജക മണ്ഡലത്തിലെ ആദ്യത്തെ നാലു പഞ്ചായത്തുകള്‍ക്ക് വിതരണോത്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആതുര സേവന രംഗത്ത് സാന്ത്വന പ്രവര്‍ത്തങ്ങളുമായി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ഒരു വാര്‍ഡില്‍ നിന്ന് ഒരു മാസത്തില്‍ സാമ്പത്തികമായി കഷ്ട്ടപ്പെടുന്ന കിഡ്നി കാന്‍സര്‍ രോഗികള്‍ക്കുള്ള ധന സഹായം അബുദാബി ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ ഒരു വര്‍ഷ കര്‍മ്മ പദ്ധതിയാണ്. ജൂലൈ മാസത്തെ നാല് പഞ്ചായത്തുകള്‍ക്കുള്ള ധനസഹായം കെ എം സി സി ഉദുമ മണ്ഡലം ഭാരവാഹികള്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. അബുദാബി കെഎംസിസി ഉദുമ മണ്ഡലം പ്രസിഡണ്ട് നൗഷാദ് മിഹ്‌റാജ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി നാസര്‍ കോളിയടുക്കം പദ്ധതി വിശദീകരിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ഹമീദ് മാങ്ങാട്, ഹനീഫ ഹാജി കുന്നില്‍, സി.എച്ച്.അബ്ദുല്ല പരപ്പ, ഹാരിസ് തൊട്ടി, ഖാദര്‍ കാത്തിം, ബി.എം അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ അബ്ദുല്‍ ഖാദര്‍ കളനാട്, ടി.ഡി. കബീര്‍, സിദ്ധീഖ് പള്ളിപ്പുഴ, മന്‍സൂര്‍ മല്ലത്ത്, സിറാജ് പള്ളങ്കോട് കെഎംസിസി ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് മുനീര്‍ കൊയ്ത്തല്‍, ആബിദ് ഉദുമ, റസാഖ് കുണിയ, ശിഹാബ് തങ്ങള്‍ മേല്‍പറമ്പ്, റഫീഖ് പെരിയ, മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ ടി.പി.കുഞ്ഞബ്ദുല്ല ഹാജി, എ.ബി.ബഷീര്‍ പള്ളംങ്കോട്, എം.കെ.അബ്ദുല്‍ റഹിമാന്‍ ഹാജി, അന്‍വര്‍ കോളിയടുക്കം, പി ടി എച്ച് മണ്ഡലം കോഡിനേറ്റര്‍ ജലീല്‍ കോയ സംസാരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad