തിരുവനന്തപുരം: ഏക സിവില്‍കോഡിലെ സി.പി.എം സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതടക്കമുള്ള കാര്യങ്ങളില്‍ സിപിഐയ്ക്ക് അതൃപ്തി. നിയമത്തിന്റെ കരട് പോലും ആകുന്നതിന് മുമ്പ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചയുണ്ടാക്കുന്നതിലും സി.പി.ഐക്ക് എതിര്‍പ്പുണ്ട്. ഈ ആഴ്ച അവസാനം ചേരുന്ന ദേശീയ നേതൃയോഗങ്ങളില്‍ ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സി.പി.ഐ ചര്‍ച്ച ചെയ്യും.
സി.പി.എം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിച്ചതോടെയാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടത്. സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയിട്ടും ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. എന്നാല്‍ സംസ്ഥാനത്ത് സമീപകാലത്തുണ്ടായ രാഷ്ട്രീയ ചര്‍ച്ചയില്‍ സി.പി.ഐ ഇതുവരെ പരസ്യപ്രതികരണത്തിന് തയാറായിട്ടില്ല.
Post a Comment
0 Comments