ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് സംബന്ധിച്ച് പഠിക്കുന്ന വിദഗ്ധ സമിതി കരട് റിപ്പോര്‍ട്ട് ഈമാസം 15ന് സമര്‍പ്പിക്കും. ഉത്തരാഖണ്ഡ് സര്‍ക്കാരിനാണ് കരട് സമര്‍പ്പിക്കുക. വിദഗ്ധ സമിതി ഒരുവട്ടം കൂടി നാളെ ഡല്‍ഹിയില്‍ യോഗം ചേരും. രഞ്ജന പ്രകാശ് ദേശായി അധ്യക്ഷനായ ഒരു സമിതിയെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതി കരട് രേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അന്തിമ തയ്യാറെടുപ്പുകളിലാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.
റിപ്പോര്‍ട്ടുകളുള്‍പ്പെടെ പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ എടുക്കുക. നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ഈസമിതി യോഗം ചേരും. കരട് രേഖ ലഭിച്ചതിന് ശേഷം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രത്യേക നിയമസഭായോഗം ചേരും. ഇതിന് ശേഷമായിരിക്കും സര്‍ക്കാര്‍ ഏകസിവില്‍കോഡില്‍ അന്തിമ തീരുമാനമെടുക്കുക. ഉത്തരാഖണ്ഡില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കിയ ശേഷം വിവിധ സംസ്ഥാനങ്ങളിലും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
Post a Comment
0 Comments