കാസര്‍കോട്: രാജാധാനി എക്സ്പ്രസില്‍ ഓടിക്കയറുന്നതിനിടെ കാല്‍ വഴുതി വീണയാളെ പൊക്കിയെടുത്ത് ട്രാഫിക് അസിസ്റ്റന്റ്. ബുധനാഴ്ച ഉച്ചയ്ക്ക് 2.53ന് കാസര്‍കോട് സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിനിടെയാണ് യാത്രക്കാരന്‍ ഓടിക്കയറാന്‍ ശ്രമിച്ചത്. കാല്‍വഴുതി ട്രെയിനിന് അടിയില്‍ പെടാന്‍ സാധ്യതയുണ്ടായിരുന്ന ഇയാളെ ട്രാഫിക് അസിസ്റ്റന്റ്, കയ്യിലുണ്ടയിരുന്ന കൊടി താഴെയിട്ട് പെട്ടെന്ന് വലിച്ച് പൊക്കിയെടുത്തതിനാല്‍ ജീവാപായം ഒഴിവായി.
കാസര്‍കോട്ടെ ട്രാഫിക് അസിസ്റ്റന്റായ ടികെ അജയ് ആണ് സ്വന്തം ജീവന്‍ പണയം വച്ച്് യാത്രക്കാരനെ രക്ഷപ്പെടുത്തിയത്. രണ്ടുപേരും പരുക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടിക്കയറിയയാളെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ താക്കീത് ചെയ്ത് വിട്ടയച്ചു. രക്ഷപ്പെടുത്തിയ ടി കെ അജയ് പാലക്കാട് സ്വദേശിയായ വി.കെ അജയ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കാസര്‍കോട് സ്റ്റേഷനില്‍ സ്തുത്യര്‍ഹമായ നിലയില്‍ സേവനം അനുഷ്ഠിച്ചു വരികയാണ്. സംഭവത്തിന് ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ പ്രശാന്ത്, അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ മനോജ്, സ്റ്റേഷനില്‍ ഉണ്ടായിരുന്ന പാസന്‍ജേര്‍സ് അസോസിയേഷന്‍ ജെനറല്‍ സെക്രടറിയും മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിയുമായ നാസര്‍ ചെര്‍ക്കളം തുടങ്ങിയവര്‍ വി.കെ അജയനെ അഭിനന്ദിച്ചു.
Post a Comment
0 Comments