Type Here to Get Search Results !

Bottom Ad

ശരീഅത്ത്, ഏകസിവില്‍കോഡ് വിഷയങ്ങളില്‍ ഇ.എം.എസിന്റേത് ശരിയായ നിലപാട്: എ. വിജയരാഘവന്‍


ശരീഅത്ത്, ഏക സിവില്‍കോഡ് എന്നീ വിഷയങ്ങളില്‍ ഇ എം എസ് സ്വീകരിച്ചത് ശരിയായ നിലപാടുകള്‍ ആയിരുന്നുവെന്നു സി പി എം നേതാവ് എ വിജയരാഘവന്‍. അതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് നിരര്‍ത്ഥകമാണെന്നും അദ്ദേഹം പറഞ്ഞു. ശരീ അത്ത് വിവാദമൊന്നും അന്നുണ്ടായിട്ടില്ല. ഇഎംസ് പറഞ്ഞ കാര്യങ്ങള്‍ തെറ്റായ വ്യാഖ്യാനിച്ച ശരി അത്തിന് എതിരാണ് എന്ന് വരുത്തിതീര്‍ക്കുകയായിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു. കാല്‍നൂറ്റാണ്ടിലധികം കാലമായി അതൊക്കെ നടന്നിട്ട് ഇനി ആ ചര്‍ച്ചയിലേക്ക് നമ്മള്‍ പോകേണ്ടതില്ല. ഇപ്പോള്‍ അതിനല്ല പ്രസക്തിയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇപ്പോള്‍ ആ ചര്‍ച്ചയല്ല പ്രധാനം. അന്ന് ഇ എം എസ് ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ കേന്ദ്രത്തില്‍ ബി ജെ പിയില്ല. അമിത്ഷാ ആഭ്യന്തരമന്ത്രിയല്ല, നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയും ആയിട്ടില്ലന്നും വിജയരാഘവന്‍ പറഞ്ഞു.അതേ സമയം ഏക സിവില്‍ കോഡ് വിഷയത്തില്‍ ബിജെപി ഉയര്‍ത്തിയ സാഹചര്യത്തിന്റെ ഗൗരവം കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലന്നും വിജയരാഘവന്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad