കണ്ണൂര്‍: കണ്ണൂര്‍- തലശ്ശേരി ദേശീയപാതയിലെ തോട്ടടയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചതായി വിവരം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 24 പേരെ പരുക്കുകളോടെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നുമാണ് വിവരം.
തിങ്കളാഴ്ച അര്‍ധരാത്രി 12 മണിയോടെ മംഗളൂരു നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡില്‍ പലതവണ തലകീഴായി മറിഞ്ഞു. മുന്‍വശം പൂര്‍ണമായി തകര്‍ന്ന ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ കണ്ണൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് കാബിന്‍ മുറിച്ച് പുറത്തെടുത്തത്.
അപകടമുണ്ടായതിനെ തുടര്‍ന്ന് സ്തംഭിച്ച വാഹന ഗതാഗതം ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പുന:സ്ഥാപിച്ചു. റോഡില്‍ മൂന്നു തവണ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതായി ദൃക്സാക്ഷികള്‍ പറയുന്നു.
Post a Comment
0 Comments