Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ജനാധിപത്യ പാര്‍ട്ടി; കോണ്‍ഗ്രസിന് ഉറച്ചനിലപാടില്ലെന്ന് മന്ത്രി ശിവന്‍കുട്ടി


തിരുവനന്തപുരം: ജനാധിപത്യ പാര്‍ട്ടിയെന്നുള്ള നിലയിലാണ് മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മോദി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പല ഏകാധിപത്യ നിലപാടുകളെയും അവര്‍ ചെറുക്കുകയാണ്. കശ്മീര്‍ പ്രശ്നമായാലും പൗരത്വനിയമവുമായി ബന്ധപ്പെട്ടായാലും ലീഗ് ഉറച്ച നിലപാടാണ് സ്വീകരിച്ചത്. ഈ വിഷയങ്ങളില്‍ അഴകൊഴമ്പന്‍ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഉറച്ചൊരു നിലപാട് സ്വീകരിക്കുന്നതിന് അവര്‍ തയ്യാറാകുന്നില്ല. ബി.ജെ.പി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷങ്ങള്‍ അവരുടെ ശത്രുക്കളാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചൊരു നിലപാട് സ്വീകരിക്കുന്നില്ല. പല വിഷയങ്ങളിലും മൃദുസമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad