Type Here to Get Search Results !

Bottom Ad

പാടത്തും തോട്ടിലുമിറങ്ങി മീന്‍ പിടിച്ചാല്‍ 6 മാസം തടവും 15000 രൂപ പിഴയും


മഴക്കാലത്ത് പാടത്തും തോട്ടിലുമിറങ്ങി ഇനി മീന്‍ പിടിച്ചാല്‍ അകത്തു കിടക്കേണ്ടിവരും. പ്രജനകാലത്തുള്ള മത്സ്യപിടിത്തം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. പ്രജനനകാലത്തുള്ള ഊത്തപിടിത്തം നാടന്‍ മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്നതാണ് നിരോധിക്കാന്‍ കാരണം.

വയര്‍ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്പോള്‍ വയര്‍ നിറയെ മുട്ടയുള്ളതിനാല്‍ മത്സ്യങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നതാണ് ഇവ വ്യാപകമായി വേട്ടയാടാന്‍ കാരണം. ഇത് മത്സ്യ സമ്പത്തിനെ ദോഷകരമായി ബാധിക്കും. പല മീനുകളും ഇന്ന് വംശ നാശ ഭീഷണിയിലാണെന്ന് ഫിഷറീസ് വകുപ്പ് പറയുന്നു.

ഈ സാഹചര്യത്തിലാണ് മഴക്കാലത്തെ മീന്‍ പിടിത്തം നിയന്ത്രിക്കാന്‍ തീരുമാനമായത്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങള്‍ നടത്തുന്ന ദേശാന്തരഗമനത്തെയാണ് ഊത്ത എന്നു പറയുന്നത്. അത്തരത്തില്‍ എത്തുന്ന മത്സ്യങ്ങളെ പിടിക്കുന്നവരെ ഇനി കാത്തരിക്കുന്നത് നിയമ നടപടികളാണ്.

കേരള അക്വാകള്‍ച്ചര്‍ ആന്‍ഡ് ഇന്‍ ലാന്‍ഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങള്‍ അദ്ധ്യായം 4, ക്ലോസ് 6, സബ് ക്ലോസ് 3,4,5 പ്രകാരമാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്ക് 15,000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്ന കുറ്റമാണിത്.ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകളും തദ്ദേശ സ്ഥാപനത്തിനും ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad