Type Here to Get Search Results !

Bottom Ad

ഏകസിവില്‍ കോഡില്‍ സി.പി.എം മുസ്ലിം പാര്‍ട്ടിയായി മാറി: കെ. സുരേന്ദ്രന്‍


തിരുവനന്തപുരം; സി.പി.എം ഒരു മുസ്ലിം പാര്‍ട്ടിയായി മാറിയെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏകസിവില്‍ കോഡിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുസ്ലിം ധ്രുവീകരണമാണ് പിണറായി വിജയന്റെ ലക്ഷ്യം. മുത്തലാഖ് ഒരു മുസ്ലിം മാതാപിതാക്കളും അംഗീകരിക്കുകയില്ല. അതുപോലെ സ്വത്തവകാശത്തില്‍ പെണ്‍കുട്ടികളോടുള്ള വേര്‍തിരിവും ഒരു മുസ്ലിം മാതാപിതാക്കളും അംഗീകരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏക സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നത് സാമൂഹിക സമത്വത്തിന് വേണ്ടിയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഏകസിവില്‍ കോഡ് സംബന്ധിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഏതു ചര്‍ച്ചയും രാജ്യത്തിന്റെ ബഹസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad