Type Here to Get Search Results !

Bottom Ad

ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും; ഒരു കോളജിന്റെ പേരിലും വ്യാജ രേഖ ഉണ്ടാക്കിയിട്ടില്ലെന്ന് വിദ്യ



പാലക്കാട്: വ്യാജരേഖ കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ.വിദ്യയെ ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. ഒരു കോളജിന്റെ പേരിലും വ്യാജ രേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യയുടെ നിലപാട്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണ്. കടുത്ത മാനസിക സമ്മര്‍ദത്തിലാണ് താനും കുടുംബവുമെന്നും വിദ്യയുടെ മൊഴി. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പിടിയിലായ വിദ്യയെ രാത്രി പന്ത്രണ്ടരയോടെയാണ് അഗളിയില്‍ എത്തിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad