മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ കെ.വിദ്യയുടെ അറസ്റ്റ് ഉടനില്ലെന്ന് കേരള പൊലീസ്. അറസ്റ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനമെടുത്ത ശേഷം മാത്രമെന്ന് അഗളി ഡിവൈഎസ്പി എന്‍.മുരളീധരന്‍ വ്യക്തമാക്കി. എസ്എഫ്‌ഐ നേതാവ് പി.എം.ആര്‍ഷോയുടെ കേസ് ഊര്‍ജിതമായി അന്വേഷിക്കുന്ന പൊലീസ് വിദ്യയുടെ കേസില്‍ മെല്ലെപ്പോകുന്നതു സര്‍ക്കാരിന്റെ സമ്മര്‍ദം മൂലമാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് പൊലീസിന്റെ വിശദീകരണം.
അതിനിടെ, വിദ്യയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നു പൊലീസ് പറയുന്നു. ഇതിനിടെ, കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ പി.ആല്‍ബര്‍ട്ട് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പാടി ഗവ. കോളജിലെത്തി പ്രിന്‍സിപ്പലിന്റെയും ഇന്റര്‍വ്യൂ പാനലിലെ അംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി.
Post a Comment
0 Comments