കൊച്ചി: സംസ്ഥാനത്തെ യൂട്യൂബര്‍മാര്‍ക്കെതിരെ ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കോടികളുടെ വെട്ടിപ്പ് കണ്ടെത്തി. 25 കോടിയുടെ നികുതി വെട്ടിപ്പാണ് പ്രാഥമിക അന്വേഷണത്തില്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്ക യൂട്യൂബര്‍മാരും ആദായ നികുതി അടയ്ക്കാനുളളത്. ചില യൂട്യൂബര്‍മാര്‍ നാളിതുവരെ നയാപൈസ പോലും ടാക്സ് അടച്ചിരുന്നില്ല. മറ്റു യൂട്യൂബര്‍മാര്‍ക്കും അടുത്തയാഴ്ച മുതല്‍ നോട്ടീസ് അയക്കും. നികുതിയടച്ചിട്ടില്ലെങ്കില്‍ അതിന് തയാറാകാന്‍ ആവശ്യപ്പെടും.
ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന നടന്നത്. സംസ്ഥാനത്ത് വലിയ തോതില്‍ വരുമാനം ലഭിക്കുന്ന നിരവധി യു ട്യൂബര്‍മാരുണ്ട്. അവരുടെ വരുമാനത്തിനനുസരിച്ച് നികുതിയടക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോടും കൊച്ചിയുമുള്‍പ്പെടെ പത്തിടങ്ങളിലായിരുന്നു റെയ്ഡ്.
നടിയും അവതാരകയുമായ പേളി വി. മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പു റെയ്ഡ് നടത്തിയത്. ഇന്‍ഫ്‌ളുവെന്‍സര്‍മാര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബര്‍മാരുടെ വരുമാന വിവരങ്ങളാണു ആദ്യഘട്ടത്തില്‍ തിരക്കിയത്. അണ്‍ ബോക്‌സിങ് ഡ്യൂഡ്, ഫിഷിങ് ഫ്രീക്ക്, എം. ഫോര്‍ ടെക്, അഖില്‍ എന്‍.ആര്‍.ബി., അര്‍ജു, ജയരാജ് ജി. നാഥ്, കാസ്‌ട്രോ, റെയിസ്റ്റര്‍ എന്നിവരുടെ വീടുകളിലും ഓഫീസിലും പരിശോധന നടന്നു.
Post a Comment
0 Comments