തിരുവനന്തപുരം: കെ.എസ്.യു നേതാവിന്റെ പേരിലും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദം. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കെ.എസ്.യു സംസ്ഥാന നേതാവ് കണ്‍വീനര്‍ അന്‍സില്‍ ജലീല്‍ ജോലി നേടി എന്നാണ് ആരോപണം. അന്‍സില്‍ ജലീല്‍ ആലപ്പുഴ എസ്ഡി കോളജില്‍ ബി കോം പഠിച്ചെന്നാണ് സര്‍ട്ടിഫിക്കറ്റില്‍. സര്‍വകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാന്‍സിലറുടെ ഒപ്പും സര്‍ട്ടിഫിക്കറ്റിലുണ്ട്. കേരള സര്‍വകാലാശാല ഡിജിപിക്ക് പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.
എന്നാല്‍, ആരോപണം നിഷേധിച്ച് അന്‍സില്‍ രംഗത്തെത്തി. പിന്നില്‍ ഗൂഢാലോചനയാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ഞാന്‍ ജോലി ചെയ്തിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പൊലീസ് അന്വേഷിച്ചിരുന്നു. ഞാന്‍ ഇങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ല, ജോലിയും നേടിയിട്ടില്ല, എസ്ഡി കോളജില്‍ ബിഎ ഹിന്ദിക്ക് പ്രവേശനം നേടിയിരുന്നുവെന്നും പക്ഷേ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും അന്‍സില്‍ പറയുന്നു.
Post a Comment
0 Comments