ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും പുലര്‍ച്ചെ അമേരിക്കയിലേക്ക് പുറപ്പെട്ടു. നാളെ യുഎന്‍ ആസ്ഥാനം സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി ശനിയാഴ്ച രാവിലെ ടൈം സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ നടക്കുന്ന മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചയാണ് വ്യവസായ നിക്ഷേപ മീറ്റ്. 12ന് വാഷിങ്ടണില്‍ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ ഉപാധ്യക്ഷന്‍ മാര്‍ട്ടിന്‍ റെയിസറുമായി കൂടിക്കാഴ്ച നടത്തും.
14ന് ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലേക്ക് പുറപ്പെടുന്ന മുഖ്യമന്ത്രി രണ്ടുദിവസം അവിടെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മന്ത്രി കെ.എന്‍.ബാലഗോപാല്‍, ചീഫ് സെക്രട്ടറി വി.പി.ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. സ്പീക്കര്‍ക്ക് ഒപ്പം ഭാര്യ, മകന്‍ എന്നിവരും അമേരിക്കയിലേക്കു പോകും. നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനും സംഘവും നേരത്തേ പുറപ്പെട്ടിരുന്നു. മന്ത്രി വീണാ ജോര്‍ജ് ക്യൂബ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിക്ക് ഒപ്പം ചേരും.
Post a Comment
0 Comments