Type Here to Get Search Results !

Bottom Ad

കെ. വിദ്യയ്‌ക്കെതിരേ കേസ്; കരിന്തളം കോളജില്‍ നീലേശ്വരം പൊലീസ് തെളിവെടുപ്പ് നടത്തി


നീലേശ്വരം: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കാസര്‍കോട് കരിന്തളം ഗവ. കോളേജില്‍ അധ്യാപികയായി ജോലി ചെയ്ത തൃക്കരിപ്പൂര്‍ സ്വദേശിനി കെ വിദ്യക്കെതിരെ കേസെടുത്തതിന് പിന്നാലെ കോളേജിലെത്തി നീലേശ്വരം പൊലീസ് തെളിവെടുപ്പും പരിശോധനയും നടത്തി. നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ പ്രേംസദന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

മുന്‍ എസ്.എഫ്.ഐ നേതാവ് കൂടിയായ കെ. വിദ്യ കരിന്തളം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഇത്തവണയും ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതായും വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് വീണ്ടും വിദ്യ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയിരുന്നതെന്നുമുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ലിസ്റ്റില്‍ അഞ്ചാം റാങ്കാണ് വിദ്യക്ക് ലഭിച്ചത്. അതിനാല്‍ നിയമനം ലഭിച്ചില്ല. ഇതുസംബന്ധിച്ച് പരിശോധന നടത്താനും തെളിവെടുപ്പിനുമാണ് നീലേശ്വരം പൊലീസ് കോളജിലെത്തിയത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച തെളിവെടുപ്പ് വൈകുന്നേരം വരെ നീണ്ടു. വ്യാജരേഖയാണ് ഹാജരാക്കിയതെന്നതിന് നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചെന്നാണ് സൂചന. 2018-19, 2020-21 വര്‍ഷങ്ങളില്‍ മഹാ രാജാസില്‍ പഠിപ്പിച്ചു

വെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. അട്ടപ്പാടി കോളേജില്‍ അധ്യാപനത്തിന് പ്രവേശനം നേടാനായി ഹാജരാക്കിയ സര്‍ട്ടി ഫിക്കറ്റില്‍ പ്രിന്‍സിപ്പാളിന് സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്. എറണാകുളം മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ച്ചറര്‍ ആയിരുന്നുവെന്ന വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റാണ് കരിന്തളം ഗവ. കോളേജില്‍ ഹാജരാക്കിയിരുന്നത്. കരിന്തളം ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്ത കാലയളവില്‍ വിദ്യ സര്‍വകലാശാല മൂല്യനിര്‍ണയക്യാമ്പിലും പങ്കെടുത്തിരുന്നു. ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കിനാനൂര്‍- കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad