കണ്ണൂര്‍: ടിപി കേസ് പ്രതി ടി.കെ രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിലേക്ക് തോക്ക് കടത്താന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടി. ബംഗളൂരുവില്‍ നിന്നെത്തിയ പൊലീസ് സംഘമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രജീഷിനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് മലയാളികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ടി.കെ രജീഷിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തിലേക്ക് തോക്ക് കൊണ്ട് പോകുന്നതെന്ന് വ്യക്തമായത്.
Post a Comment
0 Comments