കൊച്ചി: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനു വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്നു സ്ഥാപിക്കാന്‍ പൊലീസ് ശ്രമം. കേസില്‍ പ്രതിയായ എസ്എഫ്‌ഐ മുന്‍നേതാവ് കെ.വിദ്യ അട്ടപ്പാടി ഗവ. കോളജില്‍ അഭിമുഖത്തിന് എത്തിയതിന്റെ&ിയുെ; ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നു പറഞ്ഞ പൊലീസ്, അതു ശരിയല്ലെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞതോടെ വൈകിട്ടു രേഖകള്‍ ശേഖരിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചോ എന്നു തിരക്കിയ മാധ്യമപ്രവര്‍ത്തകരോട്, 6 ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ ഉള്ളൂ എന്നാണു രാവിലെ പൊലീസ് പറഞ്ഞത്. എന്നാല്‍, 12 ദിവസത്തെ ദൃശ്യങ്ങള്‍ കിട്ടുമെന്നു പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന ലാലി വര്‍ഗീസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കി. ജൂണ്‍ 2ലെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും അവര്‍ പറഞ്ഞതോടെ പൊലീസ് വെട്ടിലായി. ഇന്നലെ വൈകിട്ട് പൊലീസ് ടെക്‌നിക്കല്‍ ടീമിന്റെ സഹായത്തോടെ ദ്യശ്യങ്ങള്‍ പരിശോധിച്ചു.
ജൂണ്‍ 2നു രാവിലെ 10.10നു വിദ്യ കാറില്‍ കോളജില്‍ എത്തുന്നതും 10.13ന് ഓഫിസില്‍ നിന്നു ഫോം വാങ്ങി തിരികെ പോകുന്നതും 10.26ന് അഞ്ചാമത്തെയാളായി അഭിമുഖത്തിന് എത്തുന്നതും 12.19ന് അതേ കാറില്‍ മടങ്ങുന്നതും ദൃശ്യങ്ങളില്‍ ഉണ്ടെന്നാണു വിവരം. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് കോളജില്‍ എത്തിയെങ്കിലും ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നില്ല. 6 ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ ഉള്ളൂ എന്നു കോളജിലെ ജീവനക്കാര്‍ പറഞ്ഞതിനാലാണു പരിശോധിക്കാതിരുന്നതെന്നു കേസ് അന്വേഷിക്കുന്ന ഇന്‍സ്‌പെക്ടര്‍ കെ.സലിം പറഞ്ഞു. അതേസമയം, കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിദ്യയെ ഇനിയും പൊലീസിന് പിടികൂടാനായിട്ടില്ല.
Post a Comment
0 Comments