പാലക്കാട്: നാളികേര വിലത്തകര്‍ച്ചയില്‍ തെങ്ങുകള്‍ വെട്ടിയിട്ട് കര്‍ഷകന്റെ വേറിട്ട പ്രതിഷേധം. സര്‍ക്കാരും കൃഷി വകുപ്പും തുടര്‍ച്ചയായി അവഗണിക്കുന്നെന്നാരോപിച്ച് കൃഷിയിടത്തിലെ തെങ്ങുകള്‍ വെട്ടിമാറ്റിയാണ് മുതലമടയിലെ കേരകര്‍ഷകന്‍ പ്രതിഷേധമറിയിച്ചത്. പാലക്കാട് മുതലമട സ്വദേശിയായ വി.പി നിസാമുദ്ദീനാണ് സ്വന്തം കൃഷിയിടത്തിലെ തെങ്ങുകള്‍ മുറിച്ചത്.
ഒരു കിലോയ്ക്ക് 32 രൂപ വരെ കിട്ടിയിരുന്ന നാളികേരം ഇപ്പോള്‍ ഏഴു രൂപയ്ക്ക് പോലും എടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. പച്ച തേങ്ങ സംഭരണം നിലച്ചതോടെയാണ് നാളികേരവില കുത്തനെ ഇടിഞ്ഞത്. കൈകാര്യ ചെലവ് കിട്ടാത്തതിനാല്‍ ജില്ലയിലെ സ്വാശ്രയ കര്‍ഷക സമിതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ പച്ചത്തേങ്ങ സംഭരണം നിര്‍ത്തിയിരുന്നു. കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തിയതോടെ കേരഫെഡ് പല സമിതികളെയും തേങ്ങയെടുക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭൂരിഭാഗം കര്‍ഷക സമിതികളും തേങ്ങ എടുക്കുന്നില്ല. സംഭരണം നടത്തുന്ന സമിതികളിലെ കര്‍ഷകര്‍ക്ക് ഒരുമാസമായി വിലയും ലഭിച്ചിട്ടില്ല. കേര കര്‍ഷകരുടെ കണ്ണീര്‍ കാണാന്‍ സര്‍ക്കാരോ കൃഷിവകുപ്പോ തയ്യാറാകുന്നില്ലെന്നും അതിനാലാണ് തെങ്ങു മുറിച്ച് പ്രതിഷേധിക്കുന്നതെന്ന് കര്‍ഷകന്‍ പറയുന്നു.
Post a Comment
0 Comments