കാസര്‍കോട്: തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അപകടകാരികളായവയെ വേദന രഹിതമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ വേണ്ടി സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. തെരുവുനായ്ക്കള്‍ കുട്ടികളെ ആക്രമിക്കുന്ന സാഹചര്യം പതിവായിരിക്കുന്നു. തെരുവുനായ്ക്കള്‍ പെരുകുന്നത് തടയാന്‍ നടപടികളെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ആക്രമണം നിയന്ത്രിക്കുന്നതിനും നിലവിലെ സാഹചര്യം കോടതിയെ ബോധിപ്പിക്കുന്നതിലും സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണെന്ന് യോഗം കുറ്റപ്പെടുത്തി.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന വൈസ്. പ്രസിഡന്റ് മാഹിന്‍ കോട്ടയം പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ അസിഫ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി, ടി.ഡി. കബീര്‍, എം.ബി ഷാനവാസ്, എം.സി ശിഹാബ് മാസ്റ്റര്‍, എം.എ നജീബ്, എ. മുക്താര്‍, ഹാരിസ് തായല്‍, ശംസുദ്ദീന്‍ ആവിയില്‍, ഹാരിസ് അങ്കകളരി, ബാതിഷ പൊവ്വല്‍, റഹ്മാന്‍ ഗോള്‍ഡന്‍, എം.പി നൗഷാദ്, എ.ജി.സി ഷംസാദ്, നൂറുദ്ദീന്‍ ബെളിഞ്ചം, നാസര്‍ ഇടിയ, ഹാരിസ് ബെദിര, റഊഫ് ബാവിക്കര, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, വി.പി.പി ശുഹൈബ്, സലീം പടന്ന സംസാരിച്ചു.
Post a Comment
0 Comments