മുംബൈ: പിറന്നാള്‍ പാര്‍ട്ടിയിലെ ഭക്ഷണബില്‍ പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 18കാരന്‍ കുത്തേറ്റ് മരിച്ചു. കഴിഞ്ഞാഴ്ച മുംബൈയിലെ ഗോവണ്ടിയിലെ ബൈഗന്‍വാഡിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാബിര്‍ അന്‍സാരി എന്നയാളാണ് മരിച്ചത്.
ജന്മദിനത്തോടനുബന്ധിച്ച് സാബിര്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി റോഡരികിലെ ധാബയില്‍ പാര്‍ട്ടി നടത്തിയിരുന്നു. ബില്ലു വന്നപ്പോള്‍ ഏകദേശം 10,000 രൂപയോളമായി. ഇത്രയും പണം തന്റെ കൈയില്‍ ഇല്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞു. ഇതിനെച്ചൊല്ലി സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍ പണം സംഘടിപ്പിച്ച് സാബില്‍ തന്നെ ബില്ലടച്ചു. പണം ചോദിച്ചെങ്കിലും പ്രതികള്‍ നല്‍കാന്‍ സമ്മതിച്ചില്ല. പണം ചോദിച്ചതിന്റെ ദേഷ്യത്തില്‍ പിന്നീട് പ്രതികളായ നാല് പ്രതികളും മറ്റൊരു ജന്മദിന പാര്‍ട്ടി സംഘടിപ്പിച്ച് കൊല്ലപ്പെട്ട സാബിര്‍ അന്‍സാരിയെ അങ്ങോട്ട് ക്ഷണിച്ചു. കേക്ക് മുറിച്ച ശേഷം ക്രൂരമായി മര്‍ദിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
സംഭവമറിഞ്ഞെത്തിയ പൊലീസ് സാബിറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 17 കാരായ രണ്ടുപ്രതികള്‍ പൊലീസില്‍ കീഴടങ്ങി.എന്നാല്‍ ബാക്കി രണ്ടുപേരെ അഹമ്മദാബാദില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ കൊലപാതക്കുറ്റം ചുമത്തി.പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
Post a Comment
0 Comments