Type Here to Get Search Results !

Bottom Ad

കൊലക്കേസ് പ്രതി തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊല്ലപ്പെട്ട നിലയില്‍


മലപ്പുറം: തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരിക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്ത് നിന്ന് കല്ല് കണ്ടെത്തി. കല്ലുകൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. 2016ല്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം. ഓട്ടം വിളിച്ചിട്ട് പോകാത്തത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ ജാസിമിനെ ആരം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad