കാസര്‍കോട്: മലബാര്‍ ജില്ലകളിലെ ഹയര്‍ സെക്കന്ററി സീറ്റ് അപര്യാപ്തതയ്‌ക്കെതിരെ ജില്ലയില്‍ എം.എസ്.എഫ് മണ്ഡലം തലങ്ങളില്‍ ഹൈവേ ഉപരോധിച്ചു. ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച 3481 വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സീറ്റില്ല. കാലങ്ങളായി തുടരുന്ന പ്ലസ് വണ്‍ സീറ്റ് പ്രശ്‌നത്തിനു ശാശ്വത പരിഹാരം വേണമെന്നതാണ് സമരത്തിന്റെ ലക്ഷ്യം. മുന്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ പ്രഫ.വി. കാര്‍ത്തികേയന്‍ അധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും അധിക ബാച്ച് ഉള്‍പ്പടെ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തണെമെന്ന ആവശ്യമുന്നയിച്ചയിരുന്നു ദേശിയ പാത ഉപരോധിച്ചത്. കാസറഗോഡ് വിദ്യാനഗറില്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ഷാനിഫ് നെല്ലിക്കട്ടെ അധ്യക്ഷത വഹിച്ചു. അന്‍സാഫ് കുന്നില്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് താഹ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. ടി.എം ഇക്ബാല്‍, അനസ് എതിര്‍ത്തോട്, കുഞ്ഞാമു ഹാജി, ജലീല്‍ തുരുത്തി, ഇര്‍ഫാന്‍ കുന്നില്‍, ശിഹാബ് പുണ്ടൂര്‍, ബാസിത് തായല്‍, ജസീല്‍ തുരുത്തി, സിനാന്‍ സിബി, സജീര്‍ ബെദിര, സിറാജ് ബദിയടുക്ക, അറഫാത്ത് കമ്പാര്‍, അസ്ഫര്‍ മജല്‍, ഷഹല പെര്‍ള, സാറ, ആതിഫ്, നാഫി ചാല, ഷാഹിദ് ഇര്‍ഫാന്‍, സുതൈസ് എതിര്‍ത്തോട് സംബന്ധിച്ചു.
>> മഞ്ചേശ്വരം നടന്ന പരിപാടിയില്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് അസീസ് മരികെ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് നമീസ് കുദുകൊട്ടി അദ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്‍സാര്‍ വോര്‍ക്കാടി സ്വാഗതം പറഞ്ഞു, എകെ ആരിഫ്, സൈഫുള്ള തങ്ങള്‍, അസീസ് കളത്തൂര്‍, എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമുഗര്‍, ഇര്‍ഷാദ് മൊഗ്രാല്‍, ജില്ലാ സെക്രട്ടറി ജംഷീര്‍ മൊഗ്രാല്‍, സര്‍ഫ്രാസ് ബന്തിയോട്, ബിഎം മുസ്തഫ, മഷൂദ് ആരിക്കാടി, മര്‍സൂക് ഇച്ചിലങ്കോട്, ബിന്‍ മുഹമ്മദലി,ശാഹുല്‍ ഹമീദ് ബന്തിയോട്, സിദീഖ് ദണ്ഡഗോളി, ഇര്‍ഷാദ് മള്ളങ്കൈ, പി.വൈ ആസിഫ്, താഹിര്‍, ചെമ്മി പഞ്ചാര, ഖൈസ് ഉളുവാര്‍, റാസിഖ് മൈമൂന്‍ നഗര്‍, ഫഹദ് കോട്ട, രിഫായി പുത്തിഗെ, ജവാദ് ബന്തിയോട്, ശിഹാബ് മണിമുണ്ട, നൗഫല്‍, ഇമ്രാന്‍ സംബന്ധിച്ചു.
>> കാഞ്ഞങ്ങാട് നടന്ന പരിപാടിയില്‍ ജില്ലാ ട്രഷറര്‍ ജംഷീദ് ചിത്താരിയുടെ അധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വണ്‍ ഫോര്‍ അബ്ദുറഹ്നമാന്‍ ഉദ്ഘടനം ചെയ്തു. മുസ്ലിം ലീഗ് നേതാക്കളായ ബഷീര്‍ വെള്ളിക്കോത്ത്,എ.ഹമീദ് ഹാജി, പി.എം ഫാറൂക്ക്,മുല്ലകോയ തങ്ങള്‍,ബഷീര്‍ ചിത്താരി,ഖാലിദ് അറബികാടത്ത്, യൂത്ത് ലീഗ് നേതാക്കളായ സലാം മീനാപ്പീസ്, അസിഫ് ബദര്‍ നഗര്‍, റംഷി തോയമ്മല്‍,സമീല്‍ റൈറ്റര്‍,ജാസിം പാലായി,യാസീന്‍ മീനാപീസ്, ഷാനിദ് സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബല്ലാ കടപ്പുറം സ്വാഗതവും തന്‍വീര്‍ മീനാപീസ് നന്ദിയും പറഞ്ഞു.
>> തൃക്കരിപ്പൂര്‍ നടന്ന പരിപാടിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ജാബിര്‍ തങ്കയം ഉല്‍ഘാടനം ചെയ്തു . ജില്ലാ വൈസ് പ്രസിഡന്റ് അസ്ഹറുദ്ധീന്‍ മണിയനോടി മുഖ്യപ്രഭാഷണം നടത്തി, എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഹില്‍ അധ്യക്ഷത വഹിച്ചു, മണ്ഡലം വൈസ് പ്രസിഡന്റ് ഷാനിദ് പടന്ന സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സൈഫുദ്ധീന്‍ തങ്ങള്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മെഹബൂബ് ആയിറ്റി, മണ്ഡലം ഭാരവാഹികള്‍ ആയ ഉസ്മാന്‍ പോത്താംകണ്ടം, മിഖ്ദാദ് കമ്പല്ലൂര്‍, ത്വല്‍ഹത്ത് പെരുമ്പട്ട, മഹാതിര്‍ പെരുമ്പട്ട, നസീഫ് മണിയനോടി, ബിലാല്‍ വെള്ളാപ്പ്, ഫഹദ് കൈക്കോട്ടുകടവ്, റാഹീസ് പോത്താംകണ്ടം, അഷ്ഫാഖ് പോത്താംകണ്ടം, ഇയാസ് വലിയപറമ്പ് നേതൃത്വം നല്‍കി.
Post a Comment
0 Comments