കാസര്‍കോട്: ചെറുവത്തൂരില്‍ മരപ്പണിക്കാരന്റെ ചുണ്ട് കടിച്ചുപറിച്ചു. ചെറുവത്തൂര്‍ തിമിരി കുതിരംചാല്‍ സ്വദേശി കെ.കെ മധു (50) വിനാണ് ഗുരുതരമായി പരിക്കേറ്റത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് പിറകുവശത്തെ കോഴിക്കൂട്ടില്‍ നിന്നുള്ള ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കുന്നതിനിടെയാണ് മധുവിനെ തെരുവുനായ ആക്രമിച്ചത്. കീഴ്ച്ചുണ്ടിനാണ് ആദ്യം കടിച്ചത്. പിന്നീട് ദേഹമാസകലം കടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. പരാക്രമം കാട്ടിയ നായയെ നാട്ടുകാര്‍ പിടികൂടി. ഈമാസം ആദ്യവാരവും ചെറുവത്തൂരില്‍ നായയുടെ ആക്രമണം ഉണ്ടായിരുന്നു. ബസ് സ്റ്റാന്റ് പരിസരത്തെത്തിയ രണ്ടുപേരെ തെരുവുനായ കടിച്ചു. കടിയേറ്റയാള്‍ നായയെ പിന്തുടര്‍ന്നു തല്ലിക്കൊന്നു. ശേഷം പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലിട്ടു പ്രതിഷേധിച്ചു. പിന്നീട് കുഴിച്ചുമൂടുകയായിരുന്നു.
മരപ്പണിക്കാരന്റെ ചുണ്ട് തെരുവുനായ കടിച്ചുപറിച്ചു; നായയെ തല്ലിക്കൊന്ന് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലിട്ട് പ്രതിഷേധം
22:11:00
0
കാസര്‍കോട്: ചെറുവത്തൂരില്‍ മരപ്പണിക്കാരന്റെ ചുണ്ട് കടിച്ചുപറിച്ചു. ചെറുവത്തൂര്‍ തിമിരി കുതിരംചാല്‍ സ്വദേശി കെ.കെ മധു (50) വിനാണ് ഗുരുതരമായി പരിക്കേറ്റത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് പിറകുവശത്തെ കോഴിക്കൂട്ടില്‍ നിന്നുള്ള ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കുന്നതിനിടെയാണ് മധുവിനെ തെരുവുനായ ആക്രമിച്ചത്. കീഴ്ച്ചുണ്ടിനാണ് ആദ്യം കടിച്ചത്. പിന്നീട് ദേഹമാസകലം കടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. പരാക്രമം കാട്ടിയ നായയെ നാട്ടുകാര്‍ പിടികൂടി. ഈമാസം ആദ്യവാരവും ചെറുവത്തൂരില്‍ നായയുടെ ആക്രമണം ഉണ്ടായിരുന്നു. ബസ് സ്റ്റാന്റ് പരിസരത്തെത്തിയ രണ്ടുപേരെ തെരുവുനായ കടിച്ചു. കടിയേറ്റയാള്‍ നായയെ പിന്തുടര്‍ന്നു തല്ലിക്കൊന്നു. ശേഷം പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലിട്ടു പ്രതിഷേധിച്ചു. പിന്നീട് കുഴിച്ചുമൂടുകയായിരുന്നു.
Tags
Post a Comment
0 Comments