കണ്ണൂര്‍: മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. പാച്ചാക്കര എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ജാന്‍വിക്കാണ് തെരുവ് നായയുടെ കടിയേറ്റത്. മൂന്ന് തെരുവ് നായകള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായകള്‍ ചേര്‍ന്ന് കടിച്ചുവലിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികളും വീട്ടിലുള്ളവരും ഓടിയെത്തിയതോടെയാണ് നായകള്‍ പിന്മാറിയത്. കടിയേറ്റ വിദ്യാര്‍ത്ഥിനിയെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തില്‍ മുറിവുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവുനായകളുടെ ആക്രമണത്തില്‍ പതിനൊന്നുകാരനായ നിഹാല്‍ കൊല്ലുപ്പെട്ടത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിരുന്നു. നിഹാലിന്റെ മരണത്തിന് പിന്നാലെ മുഴുപ്പിലങ്ങാട് പ്രദേശത്ത് നിന്ന് 31 ഓളം തെരുവുനായകളെ പിടികൂടിയിരുന്നു.
Post a Comment
0 Comments