Type Here to Get Search Results !

Bottom Ad

അധിക ബാഗിന് പണം നല്‍കണമെന്ന് ജീവനക്കാര്‍, ഒരു ബാഗില്‍ ബോംബെന്ന് യുവതി


മുംബൈ: തന്റെ ബാഗില്‍ ബോംബ് ഉണ്ടെന്ന യാത്രാക്കാരിയുടെ വെളിപ്പെടുത്തല്‍ മുംബൈ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി. മുംബൈ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുന്ന വിമാനത്തില്‍ കയറാനൊരുങ്ങുമ്പോഴായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ യുവതി കെവശം വെച്ചിരുന്ന അധിക ലഗേജിന് പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ബോംബ് ഭീഷണി നടത്തിയതെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നു. തുടര്‍ന്ന് യുവതിക്കെതിരെ കേസെടുത്തു. വ്യാജ ബോംബ് ഭീതി സൃഷ്ടിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്.

ബാഗേജ് ചെക്ക് ഇന്‍ ചെയ്യാനായി രണ്ടു ബാഗുകളാണ് യുവതി നല്‍കിയത്. എന്നാല്‍ എയര്‍ലൈനിന്റെ നിയമങ്ങള്‍ അനുസരിച്ച് ഒരു യാത്രക്കാരന് ചെക്ക്-ഇന്‍ ചെയ്യുന്നതിനായി ഒരു ബാഗേജ് മാത്രമേ നല്‍കാന്‍ കഴിയൂ. അതിന്റെ ഭാരം 15 കിലോയില്‍ കൂടരുത്. അധിക ലഗേജിന് പണം നല്‍കാന്‍ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വിസമ്മതിച്ചു.ഇതിനെച്ചൊല്ലി യുവതിയും എയര്‍ലൈന്‍ ജീവനക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കം നടന്നു. ഇതിന് പിന്നാലെയാണ് തന്റെ ബാഗുകളിലൊന്നില്‍ ബോംബ് ഉണ്ടെന്ന് യുവതി അവകാശപ്പെട്ടത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad