കാസര്‍കോട്: കേരള മാപ്പിളകലാ അക്കാദമി ജില്ലാ കമ്മിറ്റി നിര്‍ധനര്‍ക്ക് നിര്‍മിച്ചു നല്‍കുന്ന ഇശല്‍ ബൈത്ത് വീടിന്റെ സമര്‍പ്പണം 16ന് വൈകിട്ട് 5 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ നിര്‍വഹിക്കും. സാംസ്‌കാരിക സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി സി.എ അഹമ്മദ് കബീര്‍ സ്വാഗതം പറയും. സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ ആമുഖ പ്രഭാഷണം നടത്തും.
എം.എല്‍.എമാരായ എ.കെ.എം അഷ്‌റഫ്, ഇ. ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, രാജഗോപാല്‍, മുന്‍ മന്ത്രി സി.ടി അഹമ്മദലി, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ വി.എം മുനീര്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ സമീറ ഫൈസല്‍, യഹ്‌യ തളങ്കര, പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, ടി.എ ശാഫി, കേരള മാപ്പിളകലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് പി.എച്ച് അബ്ദുല്ല, വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ മുസ്തഫ, ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍, സംസ്ഥാന ട്രഷറര്‍ രാജീവന്‍ ചാലോട് പങ്കെടുക്കും.
തുടര്‍ന്ന് പ്രമുഖ മാപ്പിളപ്പാട്ട് കലാകാരന്മാരുടെ ഇശല്‍സന്ധ്യ സിനിമാ നടന്‍ ഉണ്ണിരാജ് ഉദ്ഘാടനം ചെയ്യും. പത്തു ലക്ഷം രൂപ ചെലവില്‍ എരിയാലിലാണ് ആദ്യ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മാപ്പിള കലാകാരന്‍മാരുടെയും ഗവേഷകരുടെയും സംസ്ഥാനതലത്തിലെ ഏറ്റവും വലിയ കൂട്ടായ്മയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള മാപ്പിളകലാ അക്കാദമി. ജില്ലയിലെ നിര്‍ധനരായ മാപ്പിള കലാകാരന്‍മാര്‍ക്ക് വീടൊരുക്കുന്ന പദ്ധതിയാണ് ഇശല്‍ ബൈത്ത്.
പത്രസമേളനത്തില്‍ സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍, ജില്ലാ പ്രസിഡന്റ് റൗഫ് ബാവിക്കര, സി.എ അഹമ്മദ് കബീര്‍, അബ്ദുല്ല പടന്ന, ഇശല്‍കൂട്ടം സംസ്ഥാന ട്രഷറര്‍ മൂസാ ബാസിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ശാഫി ചേരൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments