കൊല്ലം: മാലിന്യം നീക്കം ചെയ്യുക എന്ന സേവനവുമായി നമുക്ക് മുന്‍പിലെത്തുന്നവരാണ് ഹരിത കര്‍മ്മസേന. ഒരു ജോലിയായിട്ടാണ് അവര്‍ അത് ചെയ്യുന്നതെങ്കിലും ഇന്ന് സമൂഹത്തില്‍ അത് വിലമതിക്കാനാകാത്ത ഒരു സഹായം തന്നെയാണ്. കാരണം മാലിന്യ പ്രശ്‌നങ്ങള്‍ അത്രമേല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മാലിന്യ ശേഖരണത്തിനായി വീടുകളിലെത്തുന്ന ഹരിത കര്‍മ സേനാംഗങ്ങളോട് മര്യാദയോടെ പെരുമാറണം എന്ന് ഓര്‍മിപ്പിക്കുകയാണ് കൊല്ലം ജില്ലയില്‍ നിന്നും പുറത്തുവരുന്ന് ഒരു വാര്‍ത്ത.
ഹരിത കര്‍മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറിയ വീട്ടുടമയ്ക്ക് ഗ്രാമപഞ്ചായത്ത് 10,000 രൂപ പിഴയിട്ടു. പന്മന ഗ്രാമപഞ്ചായത്തിലെ മാവേലി വാര്‍ഡില്‍ പ്ലാസ്റ്റിക് ശേഖരണത്തിനെത്തിയ ഹരിത കര്‍മ സേനാംഗങ്ങളോടാണ് വീട്ടുടമ മോശമായി പെരുമാറിയത്. മാലിന്യം എടുക്കാനെത്തിയവര്‍ക്ക് പ്ലാസ്റ്റിക് നല്‍കാന് വിസമ്മതിച്ച ഇയാള്‍ സ്‌കാന്‍ ചെയ്യുന്നതിന് വീടിന് മുന്നില്‍ പതിച്ചിരുന്ന ക്യുആര്‍ കോഡ് സ്റ്റിക്കര്‍ കീറി കളയുകയും സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്തു.
Post a Comment
0 Comments