കൊച്ചി: ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന്‍ 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ല. എന്നാല്‍ അത് മുതലെടുക്കാമെന്ന് ആരും ആശ്വസിക്കേണ്ടതില്ല. ക്യാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താനാകുമെന്ന് സര്‍ക്കാരും ഗതാഗത വകുപ്പും പറയുന്നത്.
നഗരങ്ങളെന്നോ ഗ്രാമ പ്രദേശങ്ങളെന്നോ വ്യത്യാസമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ റോഡുകളില്‍ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഉള്‍വഴികളീലൂടെ രക്ഷപെടാമെന്ന ധാരണയും വെറുതെയാണ്. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. ക്യാമറകള്‍ സ്ഥാപിച്ചതു മുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.
അതേസമയം, 12 വയസില്‍ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം വരുന്നത് വരെയാകും ഈ ഇളവ് അനുവദിക്കുക.
Post a Comment
0 Comments