തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തി ദിവസം 210ല്‍ നിന്നും 205 ആകും. സിപിഎം അനുകൂല സംഘടനയായ കെഎസ്ടിഎയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 210 പ്രവൃത്തി ദിവസം വേണമെന്ന മുന്‍ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോയത്. മധ്യവേനലവധി ഏപ്രില്‍ ആറ് മുതല്‍ തുടങ്ങണമെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ച്ചിരുന്നത്. എന്നാല്‍ നിലവിലെ തീയതിയായ മാര്‍ച്ച് 31 തുടരാനാണ് സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്.
2023ലെ പ്രവേശനോത്സവ പരിപാടി മലയിന്‍കീഴ് സ്‌കൂളില്‍ നടക്കുമ്പോള്‍ അധ്യക്ഷ പ്രസംഗത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഈ തിരുമാനം പ്രഖ്യാപിച്ചത്. കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനത്തിനെതിരെ സിപിഎം അനുകൂല സംഘടന കെഎസ്ടിഎ കടുത്ത എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.
Post a Comment
0 Comments