കാഞ്ഞങ്ങാട്: ചിറപ്പുറം ഇറക്കത്തില്‍ സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു. വൈനിങ്ങാലിലെ വി.ആര്‍ കണ്ണന്റെ മകന്‍ വി. രമേശന്‍(48) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് ആലിങ്കീലില്‍ നിന്നും നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന രമേശന്‍ ഓടിച്ച മോട്ടോര്‍ സൈക്കിളില്‍ നീലേശ്വരത്തുനിന്നും ആലിങ്കീല്‍ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ രമേശന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ ആസ്റ്റര്‍മിംസ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ ഇന്ന് വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. മാതാവ്: കല്യാണി. ഭാര്യ: സുസ്മിത. മക്കള്‍: രഞ്ജിമ, ആരോമല്‍. സഹോദരങ്ങള്‍: പ്രകാശന്‍, രാജേഷ്, സുമതി, വിനീത്, പരേതനായ സതീശന്‍.
സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു
22:05:00
0

Post a Comment
0 Comments