Type Here to Get Search Results !

Bottom Ad

67 ട്രെയിനുകള്‍ റദ്ദാക്കി, കടല്‍ ക്ഷോഭം രൂക്ഷം; ബിപര്‍ജോയ് ഭീതിയില്‍ ഗുജറാത്ത്


ഗുജറാത്ത് തീരത്ത് ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തമാവുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര, കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയും 150 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

ആളുകള്‍ പരമാവധി വീടുകളില്‍ കഴിയണമെന്നാണ് നിര്‍ദേശം. അടുത്ത രണ്ട് ദിവസത്തേക്ക് ഗുജറാത്തില്‍ നിന്നുള്ള 67 ട്രെയ്‌നുകള്‍ റദ്ദാക്കി. കച്ച്, ജുനാഗഡ്, പോര്‍ബന്ധര്‍, ദ്വാരക എന്നിവടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.

ചുഴിലിക്കാറ്റ് മറ്റന്നാള്‍ വൈകീട്ട് കച്ചിനും കറാച്ചി തീരത്തിനും മധ്യേ കരതൊടുമെന്നാണ് കരുതുന്നത്. കേന്ദ്രസംസ്ഥാന ദുരന്തനിവാരണ സേനകള്‍, കരവ്യോമനാവിക സേനകള്‍ എന്നിവ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad