കാസര്‍കോട്: എലിവിഷം അകത്തുചെന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ പി.വി ഹൗസിലെ അഷ്‌റഫിന്റെ മകന്‍ സിയാദ് (19) ആണ് മരിച്ചത്. ബംഗളൂറില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. അതിനിടെയാണ് സിയാദിനെ എലിവിഷം അകത്തു ചെന്ന നിലയില്‍ അവശനിലയില്‍ കണ്ടെത്തിയത്.
ആദ്യം ബംഗളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിയാദിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് മംഗളൂരു ദേര്‍ളക്കട്ടയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
സിയാദ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നുവെന്നും അടുത്തിടെ പെണ്‍കുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞതിനെ തുടര്‍ന്ന് യുവാവ് മനോവിഷമത്തിലായിരുന്നുവെന്നും പറയുന്നു. മാതാവ് സാഹിറ. സഹോദരങ്ങള്‍: സൈഫുദ്ദീന്‍, ശഹന.
Post a Comment
0 Comments