Type Here to Get Search Results !

Bottom Ad

കേരള മാപ്പിള കലാ അക്കാദമി ഇശല്‍ ബൈത്ത് 16ന് കൈമാറും


കാസര്‍കോട്: അവശകലാകാരന്മാര്‍ക്ക് വേണ്ടി കേരളമാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന ഇശല്‍ ബൈത്ത് പദ്ധതിയുടെ ആദ്യത്തെ ഭവനം എരിയാലില്‍ ജൂണ്‍ 16ന് കൈമാറാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പരിപാടിയില്‍ സംസ്ഥാന നേതാക്കള്‍, ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍, എംഎല്‍എമാര്‍, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിശിഷ്ട വ്യക്തികള്‍,സംബന്ധിക്കും. ജില്ലാ പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ ചെര്‍ക്കള സ്വാഗതം പറഞ്ഞു. സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദലി കാലിക്കടവ്, അബ്ദുല്ല പടന്ന, യൂസുഫ് മാഷ് കട്ടത്തടുക്ക, എംഎ നജീബ്, ശാഫി ചേരൂര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad