Type Here to Get Search Results !

Bottom Ad

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


മംഗളൂരു: ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മംഗളൂരു വാമഞ്ചൂര്‍ സഹകരണ ബാങ്ക് ജീവനക്കാരനും കരിയങ്കള പൊളനിയിലെ അണ്ണ പൂജാരിയുടെ മകനുമായ എ.പി സന്തോഷ് (38) ആണ് വ്യാഴാഴ്ച ഗുരുപുരയില്‍ മരിച്ചത്. പാതയിലെ ഹമ്പിനടുത്ത് പതുക്കെ ഓടിച്ച ബൈക്കില്‍ മൂഡബിദ്രിയില്‍ നിന്ന് മംഗളൂറുവിലേക്ക് അമിത വേഗത്തില്‍ വന്ന ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. തെറിച്ചുവീണ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബജ്പെ പൊലീസ് കേസെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad