Type Here to Get Search Results !

Bottom Ad

കേരളത്തില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു


ഇടുക്കി: ഇടുക്കിയില്‍ വീണ്ടും പന്നിപ്പനി സ്ഥിരികരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാര്‍ഡ് പടമുഖത്താണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും. നേരത്തെയും വ്യാപകമായി ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും പന്നിപ്പനിയെത്തുന്നത്. ഫാമിലുണ്ടായിരുന്ന 230 പന്നികളില്‍ 170 എണ്ണവും പനി ബാധിച്ച് ചത്തു. ബാക്കിയുള്ളതിനെയും ദയാവധത്തിന് വിധേയമാക്കും. പനി ബാധിച്ച പന്നികളെ വില്‍പന നടത്തിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad