കൊച്ചി: വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജ് കുറ്റം സമ്മതിച്ചെന്ന് അന്വേഷണം സംഘം. കായം കുളത്ത് തുടരുന്ന ചോദ്യം ചെയ്യലിനിടെയാണ് പ്രതിയുടെ കുറ്റസമ്മതം. എറണാകുളത്തെ ഏജൻസിയിലാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് അബിന് പറഞ്ഞതായാണ് വിവരം.എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയ കേസിലാണ് ഇയാൾ പ്രതിയായത്.
കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴിയാണ് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്ന് നിഖില്‍ നേരത്തേ മൊഴി കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ കേസില്‍ രണ്ടാം പ്രതിയാക്കിയത്. വ്യാജരേഖ ചമച്ച കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജന്‍സിയായ ഓറിയോണ്‍ ഏജന്‍സിയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ അബിന്‍ സി രാജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാന്‍ സഹായിച്ചതെന്ന് നിഖില്‍ തോമസ് മൊഴി നല്‍കിയിരുന്നു. രണ്ടുലക്ഷം രൂപ നിഖില്‍ തോമസില്‍ നിന്നും വാങ്ങിയാണ് അബിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം അബിന്‍ സ്വീകരിച്ചത്.
Post a Comment
0 Comments