Type Here to Get Search Results !

Bottom Ad

ഡോ. ആയിഷയായി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍; 25കാരനായ യുവാവ് പിടിയില്‍


നാഗ്പൂര്‍: വനിതാ ഡോക്ടറായി വേഷമിട്ട് ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചുറ്റിക്കറങ്ങിയ 25കാരന്‍ പിടിയില്‍. പര്‍ദ ധരിച്ച് ഡോ. ആയിഷ എന്ന പേരില്‍ മൂന്നാഴ്ചയാണ് യുവാവ് മെഡിക്കല്‍ കോളജില്‍ ചെലവഴിച്ചത്. ബുധനാഴ്ചയാണ് യുവാവിനെ തഹസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരുമായി ചങ്ങാത്തം കൂടാന്‍ സ്ത്രീവേഷം കെട്ടിയതായും പോലീസിനോട് പറഞ്ഞതായി തഹസില്‍ പെലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആശുപത്രിയില്‍ നിയോഗിച്ചിരിക്കുന്ന മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്ന തരത്തില്‍ സ്ത്രീയോട് സാമ്യമുള്ളതായിരുന്നു പ്രതിയുടെ ശബ്ദം. ഇയാള്‍ വിവാഹിതനായിരുന്നുവെങ്കിലും ഭാര്യ ഉപേക്ഷിച്ചുപോയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad