Type Here to Get Search Results !

Bottom Ad

സൂക്ഷിക്കുക! ഈ ആപ്പുകള്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തും; നിരവധി ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു


ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനെ തുടര്‍ന്ന് നിരവധി ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഈ ആപ്പുകളില്‍ പലതും ജനപ്രിയ ആപ്പുകളാണ്. സ്പിന്‍ ഓകെ എന്നറിയപ്പെടുന്ന സ്‌പൈവെയര്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഉപകരണങ്ങളിലെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് വിദൂര സെര്‍വറുകളിലേക്ക് അയക്കുകയാണ് ഇത്തരം ആപ്പുകള്‍ ചെയ്യുന്നത്.

ഉപയോക്താക്കളെ കൂടുതല്‍ എന്‍ഗേജ് ആക്കുന്ന രീതിയില്‍ രസകരമായ ഗെയിമുകള്‍, സമ്മാനങ്ങളും റിവാര്‍ഡുകളും നേടാന്‍ സാധിക്കുന്ന രീതിയിലുള്ള ടാസ്‌ക്കുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് ഇത്തരം ആപ്പുകളുടെ ഇന്റര്‍ ഫേസുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതിന്റെ മറവില്‍ ഉപയോക്താക്കളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ട്രാക്ക് ചെയ്യുകയാണ് ഈ ആപ്പുകള്‍. ഇത്തരത്തില്‍ 101 ആന്‍ഡ്രോയിഡ് ആപ്പുകളില്‍ സ്‌പൈവെയറുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്ത ആപ്പുകളാണ് Noizz, Zapya,VFly, MVBit, Biugo, Crazy Drop, Cashzine, Fizzo Novel, CashEM, Tick, Vibe Tik, Mission Guru, Lucky Jackpot Pusher, Domino Master എന്നിവ. അപകടകരമായ മാല്‍വെയര്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് 36 ആപ്പുകള്‍ ഇതിന് മുമ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad