തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് 19 പൈസയാണ് കൂടുന്നത്. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസയും ചേര്‍ന്നാണിത്. വൈദ്യുതി ബോര്‍ഡിന് റെഗുലേറ്ററി കമ്മീഷന്റെ മുന്‍കൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സര്‍ ചാര്‍ജ് യൂണിറ്റിന് 10 പൈസയായി പരിമിതപ്പെടുത്തി കൊണ്ട് നേരത്തേ കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു.
വൈദ്യുതി വാങ്ങുന്നതിന് വിതരണ കമ്പനികള്‍ക്ക് ഉണ്ടാകുന്ന അധിക ചെലവ് അതത് മാസം തന്നെ നികത്തണമെന്ന കേന്ദ്ര വൈദ്യുതി ചട്ട ഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്റെ നടപടി. പ്രതിമാസം 20 പൈസ ഈടാക്കുന്നതിനുള്ള അനുമതിയായിരുന്നു ആദ്യം ബോര്‍ഡ് തേടിയിരുന്നത്. എന്നാല്‍ 10 പൈസയുടെ അനുമതിയാണ് കമ്മീഷന്‍ നല്‍കിയത്. നിലവില്‍ മൂന്ന് മാസത്തിലൊരിക്കല്‍ ബോര്‍ഡ് നല്‍കുന്ന അപേക്ഷ പരിഗണിച്ച് കമ്മീഷനായിരുന്നു സര്‍ചാര്‍ജ് നിശ്ചയിച്ചിരുന്നത്.
Post a Comment
0 Comments