കാസര്‍കോട്: കാറില്‍ കയറിപോയ ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 46 കാരിയെയാണ് കാണാതായത്. പ്രദേശത്തെ ഒരാള്‍ക്കൊപ്പം ജോലിചെയ്യുന്ന യുവതി തിങ്കളാഴ്ച രാവിലെ ജോലിക്കായി ഒരു യുവാവിന്റെ കാറില്‍ കയറി പോയതായിരുന്നുവെന്നാണ് പറയുന്നത്. പിന്നീട് ഭാര്യയെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പരാതിയില്‍ പറയുന്നു. ആദൂര്‍ പൊലീസ് വുമണ്‍ മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാറില്‍ കയറിപോയ ഭാര്യയെ കാണാനില്ല; ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്തു
21:18:00
0
കാസര്‍കോട്: കാറില്‍ കയറിപോയ ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 46 കാരിയെയാണ് കാണാതായത്. പ്രദേശത്തെ ഒരാള്‍ക്കൊപ്പം ജോലിചെയ്യുന്ന യുവതി തിങ്കളാഴ്ച രാവിലെ ജോലിക്കായി ഒരു യുവാവിന്റെ കാറില്‍ കയറി പോയതായിരുന്നുവെന്നാണ് പറയുന്നത്. പിന്നീട് ഭാര്യയെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പരാതിയില്‍ പറയുന്നു. ആദൂര്‍ പൊലീസ് വുമണ്‍ മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments